1 : പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അദ്ഭുത പ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
2 : ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും.
3 : എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്‍പില്‍ നാശമടയുകയും ചെയ്തു.
4 : അങ്ങ് എനിക്കു നീതി നടത്തിത്തന്നിരിക്കുന്നു; അങ്ങു ന്യായാസനത്തിലിരുന്നു നീതിപൂര്‍വകമായ വിധി പ്രസ്താവിച്ചു.
5 : അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.
6 : ശത്രു നാശക്കൂമ്പാരത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു; അവരുടെ നഗരങ്ങളെ അങ്ങ് ഉന്‍മൂലനം ചെയ്തു; അവരുടെ സ്മരണപോലും മാഞ്ഞുപോയിരിക്കുന്നു.
7 : എന്നാല്‍ , കര്‍ത്താവ് എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിക്കാണ് അവിടുന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.
8 : അവിടുന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
9 : കര്‍ത്താവു മര്‍ദിതരുടെ ശക്തിദുര്‍ഗമാണ്; കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും.
10 : അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.
11 : സീയോനില്‍ വസിക്കുന്ന കര്‍ത്താവിനു സ്‌തോത്രം ആലപിക്കുവിന്‍; അവിടുത്തെ പ്രവൃത്തികളെ ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍;
12 : എന്തെന്നാല്‍ , രക്തത്തിനു പ്രതികാരം ചെയ്യുന്ന അവിടുന്ന് അവരെ ഓര്‍മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
13 : കര്‍ത്താവേ! എന്നോടു കരുണ കാണിക്കണമേ! മരണകവാടത്തില്‍ നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, വൈരികള്‍മൂലം ഞാന്‍ സഹിക്കുന്ന പീഡകള്‍ കാണണമേ!
14 : അങ്ങനെ ഞാന്‍ അവിടുത്തെ സ്തുതികള്‍ ആലപിക്കട്ടെ! അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയോന്‍പുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ!
15 : തങ്ങള്‍ കുഴിച്ച കുഴിയില്‍ത്തന്നെ ജനതകള്‍ വീണടിഞ്ഞു; തങ്ങള്‍ ഒരുക്കിയ കെണിയില്‍ അവരുടെ തന്നെ പാദങ്ങള്‍ കുരുങ്ങി.
16 : കര്‍ത്താവു തന്നെത്തന്നെ വെളിപ്പെടുത്തി, അവിടുന്നു ന്യായവിധി നടത്തി, ദുഷ്ടര്‍ സ്വന്തം കരവേലകളില്‍ കുടുങ്ങി.
17 : ദുഷ്ടര്‍ പാതാളത്തില്‍ പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ.
18 : ദരിദ്രര്‍ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല.
19 : കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! മനുഷ്യന്‍ അഹങ്കരിക്കാതിരിക്കട്ടെ! ജനതകള്‍ അങ്ങയുടെ സന്നിധിയില്‍ വിധിക്കപ്പെടട്ടെ!
20 : കര്‍ത്താവേ, അവരെ ഭയാധീനരാക്കണമേ! തങ്ങള്‍ വെറും മര്‍ത്യരാണെന്നു ജനതകള്‍ മനസ്‌സിലാക്കട്ടെ!