1 : സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവുംസന്തോഷപ്രദവുമാണ്!
2 : അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ് അത്.
3 : സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരംപോലെയാണത്; അവിടെയാണുകര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്.