1 : സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.
2 : ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.
3 : ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു.
4 : സുഖാലസരുടെ പരിഹാസവുംഅഹങ്കാരികളുടെ നിന്ദനവുംസഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.