SANGEERTHANANGAL 046

Download Audio
ദൈവം നമ്മോടുകൂടെ

1 : ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്.
2 : ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
3 : ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.
4 : ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നഒരു നദിയുണ്ട്.
5 : ആ നഗരത്തില്‍ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ ദൈവം അതിനെ സഹായിക്കും.
6 : ജനതകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു; അവിടുന്നു ശബ്ദമുയര്‍ത്തുമ്പോള്‍ഭൂമി ഉരുകിപ്പോകുന്നു.
7 : സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.
8 : വരുവിന്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്നു ഭൂമിയെ എങ്ങനെശൂന്യമാക്കിയിരിക്കുന്നു എന്നുകാണുവിന്‍.
9 : അവിടുന്നു ഭൂമിയുടെ അതിര്‍ത്തിയോളംയുദ്ധമില്ലാതാക്കുന്നു; അവിടുന്നു വില്ലൊടിക്കുകയുംകുന്തം തകര്‍ക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്‌നിക്കിരയാക്കുന്നു.
10 : ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.
11 : സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടു കൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.