SANGEERTHANANGAL 021
Download Audio
രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത
1 : കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു!
2 : അവന്റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചു കൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
3 : സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു.
4 : അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.
5 : അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്റെ മേല്‍ തേജസ്‌സും പ്രതാപവും ചൊരിഞ്ഞു.
6 : അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി; അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷം കൊണ്ട് അവനെ ആനന്ദിപ്പിച്ചു.
7 : രാജാവു കര്‍ത്താവില്‍ വിശ്വസിച്ച് ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യം നിമിത്തം അവന്‍ നിര്‍ഭയനായിരിക്കും.
8 : അങ്ങയുടെ കൈസകല ശത്രുക്കളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെ വെറുക്കുന്നവരെ പിടികൂടും.
9 : അങ്ങയുടെ സന്ദര്‍ശന ദിനത്തില്‍ അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവു തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; അഗ്‌നി അവരെ ദഹിപ്പിച്ചുകളയും.
10 : അങ്ങ് അവരുടെ സന്തതിയെ ഭൂമിയില്‍ നിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയില്‍ നിന്നും നശിപ്പിക്കും.
11 : അവര്‍ അങ്ങേക്കെതിരേ തിന്‍മ നിരൂപിച്ചാലും അങ്ങേക്കെതിരേ ദുരാലോചന നടത്തിയാലും വിജയിക്കുകയില്ല.
12 : അങ്ങ് അവരെ തുരത്തും; അവരുടെ മുഖത്തെ ലക്ഷ്യമാക്കിവില്ലു കുലയ്ക്കും.
13 : കര്‍ത്താവേ, അങ്ങയുടെ ശക്തിയില്‍അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെഞങ്ങള്‍ പാടിപ്പുകഴ്ത്തും.
